വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അവരെ സഹായിക്കാനുമായി പോളിങ് സ്റ്റേഷനില്‍ റോബോട്ടിനെ നിയോഗിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. മാസ്‌ക് കൃത്യമായി ധരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാനും ശരീരോഷ്മാവ് പരിശോധിക്കാനുമൊക്കെ സായാബോട്ട് എന്ന ഈ റോബോട്ടിന് സാധിക്കും. പോളിങ് ബൂത്തിലെത്തിയ കളക്ടര്‍ സുഹാസിനെ സാനിറ്റൈസര്‍ നല്‍കിയാണ് സിയാബോട്ട് സ്വീകരിച്ചത്.