വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കള്ളന്മാര്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ കവര്‍ന്നു. കോഴിക്കോട് ചെട്ടികുളത്ത് വിജയലക്ഷ്മിയുടെ വീട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കള്ളന്മാര്‍ എത്തി കവര്‍ച്ച നടത്തിയത്. എലത്തൂര്‍ പോലീസ് സംഭവത്തില്‍ കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. 

വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്ന കള്ളന്മാര്‍ വിജയലക്ഷ്മിയുടെ മുറിയില്‍ അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശബ്ദം കേട്ട് വീട്ടമ്മ ഉണര്‍ന്നത്. ഇതോടെ ഇവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തു. പിന്നീട് കമ്മല്‍ ഊരി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.