സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് മലയാളിക്ക്. തൃശൂര്‍, കോലാഴി സ്വദേശിനി കെ. മീരയാണ് അഭിമാന നേട്ടത്തിന് അര്‍ഹയായത്. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലമെങ്കിലും നാലാം വട്ട പരിശ്രമത്തില്‍ മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് മീരയും കുടുംബവും. 

റവന്യൂ വകുപ്പ് മന്തി കെ രാജന്‍ ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് മീരയ്ക്ക് അഭിനന്ദനമറിയിച്ചത്. മീരയുടെ വിജയം കേരളത്തിന് വലിയ അഭിമാനമാണെന്ന് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.