തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും മൊബൈല്‍ കട ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. 
ലോക്ഡൗണിനുശേഷം പാപ്പനംകോട് ഡിപ്പോയില്‍നിന്നു ദിവസവും 45 സര്‍വീസുകള്‍ നടക്കുന്നുണ്ട്.

കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറോടൊപ്പം ഇടപഴകിയ പതിനഞ്ച് ജീവനക്കാരെ ക്വാറന്റീനിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പത്തുപേര്‍ കോഴിക്കോട്, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കു സ്ഥലംമാറി പോയി. ഈ ഡ്രൈവര്‍ നാലിന് മലയിന്‍കീഴ്-തച്ചോട്ടുകാവ് റൂട്ടില്‍ സര്‍വീസും നടത്തി. ഡിപ്പോയ്ക്കുള്ളിലെ ചായക്കട താത്കാലികമായി അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.