കൊല്ലം/ തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ തുറന്ന് തുടങ്ങി. ഇരുന്ന് കഴിക്കാനുള്ള സംവിധാനത്തിന് ഇന്നു മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ചില ഹോട്ടലുടമകള്‍ പാഴ്‌സല്‍ സൗകര്യം മാത്രമേ നല്‍കുന്നുള്ളു. സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം. കോഫി ഹൗസുകള്‍ എല്ലാ ജില്ലയിലും തുറന്നിട്ടുണ്ട്.