നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തിനിടെ ഗുരുതര ആരോപണങ്ങളുമായി പി.ടി. തോമസ് എംഎല്‍എ. സ്പീക്കര്‍ നിഷ്പക്ഷനല്ല, തനി പാര്‍ട്ടിക്കാരനെന്ന് പറഞ്ഞ പി.ടി. തോമസ് സ്വര്‍ണക്കടത്തില്‍ നിഷ്പക്ഷമായ അന്വേഷണം വന്നാല്‍ സ്പീക്കര്‍ ജയിലില്‍ പോകേണ്ടി വരുമെന്നും നിയമസഭയില്‍ പറഞ്ഞു. 

ശങ്കരനാരായണന്‍ തമ്പി ഹാള്‍ നിര്‍മ്മാണത്തിന് പണം ധൂര്‍ത്തടിച്ചുവെന്നും തട്ടിപ്പിന്റെ കൂടാരമായി 'സഭാ ടിവി' മാറിയെന്നും പി.ടി. തോമസ് ആരോപിച്ചു. നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ചെലവാക്കിയ തുകയേക്കാള്‍ സഭ മോടി പിടിപ്പിക്കാന്‍ തുക ചിലവഴിച്ചുവെന്നും സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ എന്തിനാണ് കസ്റ്റംസ് ചോദ്യം ചെയ്തതെന്നും പി.ടി. തോമസ് ചോദിച്ചു.