അവസാനത്തെ ഹിമയുഗം അവസാനിക്കുന്നതിനും എത്രയോമുമ്പ് മനുഷ്യർ വടക്കെ അമേരിക്കയിൽ താമസിച്ചിരുന്നതിന് തെളിവുകളുമായി ശാസ്ത്രസംഘം. 16,000 വർഷങ്ങൾക്കു മുമ്പാണ് വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 23,000 കൊല്ലങ്ങൾക്ക് മുമ്പ് ജീവിച്ചവരെന്ന് കരുതുന്ന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.