എഴുത്തുകാരന്‍ യു.എ. ഖാദറിന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടില്‍ സംസ്‌കാരം. തിക്കൊടി മീത്തല ജുമാ മസ്ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചത്. 

സാഹിത്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ബര്‍മ്മയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് അച്ഛന്‍ മൊയ്തീന്‍കുട്ടിയുടെ കൈയ്യുംപിടിച്ച് കയറിവന്ന ഏഴ് വയസുകാരന്‍ മലയാളക്കരയുടെ ഹൃദയം കീഴടക്കി മടങ്ങി. 

അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിറഞ്ഞുനിന്ന തൃക്കോട്ടൂരിന്റെ മണ്ണില്‍ ഇനി പ്രിയ എഴുത്തുകാരന് അന്ത്യവിശ്രമം. തിക്കൊടിയിലെ കുടുംബവീട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളാല്‍ ആദരമേകിയ ശേഷമായിരുന്നു ഖബറടക്കം.