എറണാകുളം ചുള്ളിക്കണ്ടത്ത് പശുക്കൾക്ക് നേരെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് രഞ്ജിനി ഹരിദാസ്. ഭക്ഷണത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതൊഴിച്ചാൽ അവയെ ഉപദ്രവിക്കുന്നത് ഒരുതരത്തിലും അം​ഗീകരിക്കാനാവില്ല. എന്തിനാണ് ഒരു മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത? ​ആ നാട്ടുകാരും പശുക്കളെ വളർത്തിയരുമൊക്കെ ശരിക്കും വൈകാരികമായി തളർന്നിരിക്കുകയാവും. കുറ്റവാളികൾക്ക് തക്കതായ ശിക്ഷയും നൽകേണ്ടതുണ്ടെന്നും രഞ്ജിനി.