തിരുവനന്തപുരം: ചെയറിനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സാങ്കേതികമായി നിലനിൽക്കില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചിട്ടില്ല. സ്പീക്കറുടെ നടപടി ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാൽ സഭ കൂടാൻ 15 ദിവസം മുൻപ് നോട്ടീസ് വേണമെന്ന ചട്ടം പാലിക്കാത്തവരാണ് ഇപ്പോൾ പ്രമേയത്തിന് ചട്ടം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.