കമ്മ്യൂണിസ്റ്റ് ദാര്‍ശനികാചാര്യന്‍ ഫ്രെഡറിക് എംഗല്‍സിന്റെ 200ാം ജന്മവാര്‍ഷികമാണ് ഇന്ന്. കാള്‍ മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത് എംഗല്‍സിനൊപ്പമാണ്. കമ്മ്യൂണിസ്റ്റ് ചിന്താധാരയെ വികസിപ്പിക്കുന്നതിലും മുന്നോട്ട് നയിക്കുന്നതിലും ചരിത്രപരമായ പങ്കാണ് എംഗല്‍സ് വഹിച്ചത്.
1820 നവംബര്‍ 28ന് ജര്‍മനിയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചെങ്കിലും പ്രഭുത്വം എംഗല്‍സിനെ പ്രലോഭിപ്പിച്ചില്ല. സ്വന്തം കമ്പനിയിലെ തൊഴിലാളികളെ നിരീക്ഷിച്ച് അവരിലെ രാഷ്ട്രീയ പ്രഹരശേഷി തിരിച്ചറിഞ്ഞു. പിന്നീട് യുവ ഹെഗലിയന്മാരുടെ സംഘത്തില്‍ ചേര്‍ന്നു
മാര്‍ക്‌സിന്റെ പത്രത്തിലൂടെ ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗത്തിന്റെ സ്ഥിതി എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. 1848 ല്‍ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രാഗ്‌രൂപമായ കമ്യൂണിസ്റ്റ് തത്വങ്ങള്‍ എഴുതുമ്പോള്‍ എംഗല്‍സിന് പ്രായം 27. കമ്യൂണിസ്റ്റ് ലീഗിനായാണ് മാനിഫെസ്‌റ്റോ ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയത്. കാള്‍ മാര്‍ക്‌സിന്റെ അനുബന്ധമായിരുന്നില്ല ഫ്രഡറിക് എംഗല്‍സ്. മാര്‍ക്‌സിന്റെ സമാന്തരവും വികാസവുമായിരുന്നു എംഗല്‍സ്.