ഓണക്കാലത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഈ മാസം ഇരുപതു വരെയുള്ള കാലയളവിൽ നാലരലക്ഷം പേർക്ക് രോ​ഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. വാക്സിൻ ‍‍ഡോസിന്റെ ഇടവേള കുറയ്ക്കാനും നിർദേശമുണ്ട്. വ്യത്യസ്ത വാക്സിൻ ഡോസ് പരീക്ഷണത്തിന് ഡ്ര​ഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിക്കഴിഞ്ഞു.