നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും മത്സരിപ്പിക്കണമന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാധ്യത പരിഗണിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

ആലപ്പുഴയിലെയും അമ്പലപ്പുഴയിലെയും വിജയസാധ്യത പരിഗണിക്കുമ്പോള്‍ തോമസ് ഐസക്കിനും ജി. സുധാകരനും തന്നെയാണ് സാധ്യതയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. യു.ഡി.എഫ്. മണ്ഡലമായ അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ വന്ന ശേഷമാണ് മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമായതെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.