കൊല്ലം: കൊല്ലം കണ്ണനെല്ലുരില്‍ മൂന്ന് വയസുകാരിക്ക് നേരെ ക്രൂരപീഡനം മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് സ്വദേശിയായ  അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കുട്ടിയുടെ രക്ഷിതാക്കൾ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം  ഒരു വർഷം മുൻപാണ്  ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറിയത്.അന്ന് മുതൽ ഭർതൃവീട്ടിൽ താൻ പീഡനം സഹിക്കുകയാണെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തിന്റെ ഇടയിലായിരുന്നു മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച  മീൻകറി അമ്മയുടെ നേരെ ഒഴിക്കുകയും അത് കുഞ്ഞിന്റെ ദേഹത്തിൽ പതിക്കുകയും ചെയ്തു. കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ വരെ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിലും ആന്തരിക അവയവങ്ങളിൽ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.