പത്തനംതിട്ടയില്‍ വിമതരെക്കൊണ്ട് പൊറുതിമുട്ടി യുഡിഎഫ്. ഡിസിസി ഓഫീസ് നിലനില്‍ക്കുന്ന വാര്‍ഡില്‍ അടക്കം എട്ടിടങ്ങളിലാണ് മുന്നണിക്ക് വിമതരുടെ ശല്യം അതിരൂക്ഷമായി നേരിടേണ്ടി വരുന്നത്.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെയുണ്ട് വിമത പക്ഷത്ത്. ജയിച്ചില്ലെങ്കിലും ചിലരെയെങ്കിലും ജയിപ്പിക്കാതിരിക്കാന്‍ ആവുമല്ലോ എന്ന ഏക ആശ്വാസമാണ് ഇവര്‍ക്കുള്ളത്.
സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് ഒടുവില്‍ തഴയപ്പെട്ടതിന്റെ മനോവിഷമമാണ് ഇവരില്‍ ചിലരെ സ്ഥാനാര്‍ഥിത്വത്തിലേക്ക് വലിച്ചിഴച്ചത്.