വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി റിയല്‍ എസ്‌റ്റേറ്റ് സംഘം ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാസര്‍ഗോഡ് ആലംപാടി സ്വദേശി കെ എച്ച് ബീഫാത്തിമ്മയാണ് പരാതിക്കാരി. സ്ഥലവും വീടും വാങ്ങാനായി ഇരുപതുലക്ഷമാണ് ബീഫാത്തിമ റിയൽ എസ്റ്റേറ്റ് സംഘത്തിന് നൽകിയത്. അഞ്ചുലക്ഷം രൂപ മുൻകൂറായി നൽകിയപ്പോൾ വീടിന്റെ താക്കോൽ നൽകി. പിന്നീട് പതിനഞ്ച് ലക്ഷം രൂപ കൂടി നൽകിയെങ്കിലും ആധാരമോ മറ്റു രേഖകളോ നൽകിയിരുന്നില്ല.