ഇന്ത്യയും ചൈനയും കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും ഇരുരാജ്യങ്ങളേയും സഹായിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യാ- ചൈനാ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചത്.