കിഫ്ബിയ്‌ക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനമില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടിയെടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തന്നെയാണ് കിഫ്ബിയ്‌ക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു