2018-ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന് അതിരപ്പള്ളി-ആനമല- മലക്കപ്പാറ റോഡിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. മണ്ണിടിച്ചില്‍ ഉണ്ടായ പലയിങ്ങളിലും പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. 

കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ആനമല റോഡില്‍ ചരക്ക് വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. ചര്‍പ്പില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് ജോലികള്‍ വീണ്ടും തടസപ്പെട്ടു.