കൊച്ചി/തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട മേഖലയ്ക്ക് ആര്‍.ബി.ഐ പ്രഖ്യാപനം ആശ്വാസമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

നബാര്‍ഡിന് പണം നല്‍കിയത് നല്ല കാര്യമാണെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുകയും മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നും അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പക്കേജാണിതെന്നും അദ്ദേഹം പറഞ്ഞു