പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജാനകി ഓം കുമാറിന്റേയും നവീന്‍ റസാഖിന്റേയും റാസ്പുടിന്‍ ഡാന്‍സ് വീഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും, ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ അതിനിടയില്‍ വൈറലാവുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നേതൃത്വം നല്‍കുക വഴി ഏറെ ജനപ്രീതി നേടാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.