കൊല്ലം മാരാരിത്തോട്ടം സ്വദേശിയും അധ്യാപകനുമായിരുന്ന ബാലകൃഷ്ണപിള്ളയുടെ പേരിൽ ഒരു  ഇലിപ്പ മരം ഇനി സസ്യലോകത്ത് അറിയപ്പെടും. 'മധൂക്ക ബാലകൃഷ്ണാദി' എന്നാണ് മരത്തിന് പേരുനൽകിയിരിക്കുന്നത്. കേരളത്തിലെ ഏഴാമത്തെ ഇനം അപൂർവ്വ ഇലിപ്പമരമാണിത്. പ്രകൃതിസ്‌നേഹികൂടിയായ ബാലകഷ്ണപ്പിള്ള സ്വന്തം പറമ്പിൽ നട്ടുവളർത്തിയ മരം അപൂർവ്വ ഇനത്തിൽപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ മരണശേഷമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.