ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളിലെ ചിത്രങ്ങളുടെയും രേഖകളുടേയും അപൂര്‍വ്വ ശേഖരമാണ് സന്തത സഹചാരിയായിരുന്ന ശിവരാമന്‍ നായരുടെ വീട്ടിലുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ശിവരാമന്‍ നായരുടെ മരണ ശേഷവും ഈ ശേഖരം കാത്തു സൂക്ഷിക്കുകയാണ് സഹോദരന്‍ വി.എ മോഹന്‍ദാസ്.

1970 ല്‍ ഉമ്മന്‍ചാണ്ടി ആദ്യം മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക, കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണിയോട് സഹകരിച്ചപ്പോള്‍ മത്സരിച്ച രണ്ടില ചിഹ്നം, പത്ര റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെയുണ്ട്.