ബലാത്സം​ഗം ചെയ്ത സ്ത്രീയെ ജാമ്യത്തിലിറങ്ങിയ പ്രതി ചുട്ടുകൊന്നു. രാജസ്ഥാനിലെ ​ഗനുമാൻഘട്ടിലാണ് സംഭവം. പെൺകുട്ടിയെ തീകൊളുത്തിയ ശേഷം ബൈക്കിൽ കടന്ന പ്രതിയെ പോലീസ് പിന്നീട് പിടികൂടി. രണ്ടുകൊല്ലം മുമ്പാണ് പ്രതിയായ പ്രദീപ് ബിഷ്ണോയ് സ്ത്രീയെ പീഡിപ്പിക്കുന്നത്. ഈ കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സ്ത്രീയെ തീകൊളുത്തി ബൈക്കിൽ രക്ഷപ്പെടുന്ന പ്രദീപിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.