വാളയാര്‍ സംഭവത്തോടെ സര്‍ക്കാരിനെ ജനങ്ങള്‍ പുച്ഛത്തോടെ നോക്കിക്കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് എംപി. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.
 
'കേരളത്തിലെ സ്ത്രീകളോടൊപ്പം, കുട്ടികളോടൊപ്പം, ഇരകളോടൊപ്പം നില്‍ക്കാന്‍ നില്‍ക്കാന്‍ ഞങ്ങളുണ്ടാവും എന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പെണ്‍കുട്ടികളുടെ കുടുംബത്തോട് സാമാന്യ മര്യാദ പോലും കാണിക്കാത്ത സര്‍ക്കാരാണ് കേരളത്തിലേത്' - രമ്യാ ഹരിദാസ് ചര്‍ച്ചയില്‍ പറഞ്ഞു