പാലക്കാട് ആലത്തൂരിൽ രമ്യാ ഹരിദാസ് എം.പിയെ സിപിഎം നേതാക്കൾ  തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംപിക്ക് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെതിരെ പോലീസ് കേസെടുത്തു. ഹരിത കർമ്മ സേനയുടെയും പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. സിപിഎം പഞ്ചായത്ത് അംഗം നജീബിന്റെയും ഹരിത കർമ്മ സേന പ്രവർത്തകരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ആലത്തൂർ പോലീസാണ് കേസെടുത്തത്.