സര്‍ക്കാര്‍ ജനങ്ങളുടെ വിലയേറിയ വോട്ടിന് വേണ്ടി വിലപേശരുത് എന്ന് രമേഷ് പിഷാരടി. തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രചരണവേദികളില്‍ നിറസാന്നിധ്യമാവുകയാണ് നടന്‍ രമേഷ് പിഷാരടി. 

സുഹൃത്തും നടനും ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി തുടങ്ങിയ രമേഷ് പിഷാരടി പിന്നീട് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പുതുപ്പള്ളിയിലും പ്രചരണത്തിന് എത്തിയിരുന്നു.