വണ്ടിപ്പെരിയാറിൽ പീഡനത്തിൽ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ വീട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാൻ പാടില്ല, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.