രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച് സഹകരണം തേടിയിരുന്നു എന്നാൽ നേതൃ മാറ്റത്തിന് കാരണക്കാരൻ ആയ രാഹുൽ ഗാന്ധി ആശയവിനിമയത്തിന് തയ്യാറായിരുന്നില്ല. പുതിയ നേത്യത്വവുമായി ചെന്നിത്തല അകലം പാലിച്ചതോടെയാണ് അനുനയ ശ്രമങ്ങളുടെ ഭാഗമായി ഡൽഹിക്ക് വിളിപ്പിച്ചത്.