രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറേണ്ടെന്ന് ഹൈക്കമാന്‍ഡ്. നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേരളത്തിലെ തോല്‍വി അപ്രതീക്ഷിതമാണ് എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അടുത്ത നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.