വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സീറ്റുചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ. നേമം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന കാര്യം മനസിലുണ്ട്. ശശി തരൂര്‍ ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. എവിടെ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹം. നല്ല മനുഷ്യനാണ്'. ചെന്നിത്തല പറഞ്ഞു.