മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്തുവെന്ന് രമേശ് ചെന്നിത്തല. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനങ്ങൾ കാണുന്നത് കോവിഡിന്റെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാര തകർച്ചയാണ് ഇന്നലെ കെ.പി.പി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.