സര്‍ക്കാര്‍ ആഘോഷങ്ങള്‍ ധൂര്‍ത്തായി മാറി: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ആഘോഷങ്ങള്‍ പലതും ധൂര്‍ത്തായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവേളയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോജിപ്പില്ലാത്ത മുന്നണിയും കെട്ടുറപ്പില്ലാത്ത ഭരണവുമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം നമ്മള്‍ കണ്ടത്. എഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം സര്‍ക്കാരിനെ നിഷ്‌ക്രിയമാക്കി. ഇന്ത്യാ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ യോഗം കൂടി അവധിയെടുക്കാന്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ പലരും നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.