രാമനാട്ടുകര സ്വർണ്ണ കൊള്ളയിൽ അന്വേഷണ സംഘം തേടുന്ന സുഫിയാന്റെ ഫോട്ടോ മാതൃഭൂമി ന്യൂസിന്. കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാൻ സ്വർണ്ണക്കടത്തിന് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വർണ്ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് സുഫിയാൻ ആണ്.

സൂഫിയാന്‍ നേരത്തെ രണ്ട് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സ് വകുപ്പ് സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലില്‍ കിടന്നിട്ടുണ്ട്. ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. 

കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വര്‍ണം ഉരുക്കിയ കേസിലും സൂഫിയാന്‍ പ്രതിയായിരുന്നു.