അയോദ്ധ്യ സജീവമാക്കി ബിജെപി: യോഗി ആദിത്യനാഥ് രാമക്ഷേത്രം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവമാക്കി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച രാമജന്മഭൂമിലേയ്ക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് ആദ്യമായാണ് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനെ ഷിയ വക്കഫ് ബോര്‍ഡ് അനുകൂലിക്കുന്നതായാണ് സൂചന. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പരസ്യ പ്രചരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറല്ല. ക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് ബിജെപി നേതാവ് ബിനൈ കത്യാര്‍ പറഞ്ഞു. കോടതി വിധിയെ മാനിക്കുമെന്നും വിധി എതിരാവില്ലെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented