ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം സംബന്ധിച്ച വിവാദത്തിൽ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് രാജ് മോഹൻ ഉണ്ണിത്താൻ. കലാപം ഉണ്ടാക്കാൻ നോക്കിയാൽ ആരായാലും പാർട്ടിക്ക് പുറത്ത് പോവേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്തുചെയ്താലും ​ഗ്രൂപ്പ് സംരക്ഷിക്കുമെന്ന് കരുതുന്നവരാണ് പാർട്ടിയുടെ ശാപം. ​ഗ്രൂപ്പല്ല, പാർട്ടിയാണ് വലുത്. പാർട്ടിക്കതീതരാണ് ആരെങ്കിലും എന്ന ചിന്ത ആർക്കും വേണ്ട. ദേശീയ നേതൃത്വത്തേയും സംസ്ഥാന നേതൃത്വത്തേയും അം​ഗീകരിക്കാനാവാത്തവർക്ക് പാർട്ടിയിൽ തുടരാനാവില്ല.