നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നീണ്ടു പോകുന്നത് ആരാധകരില്‍ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്. തമിഴ്‌നാടിനെ നയിക്കാന്‍ തലൈവരേ വേഗത്തില്‍ വരൂ എന്നെഴുതിയ പോസ്റ്ററുകള്‍ ആരാധകര്‍ തമിഴ്‌നാടിന്റെ പല ഭാഗത്തും പതിച്ചു. എന്നാല്‍ ആരാധക സംഘടനാ നേതാക്കളുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കും എന്ന നിലപാടിലാണ് സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍.