ഒരുവർഷം എല്ലാ മാസവും മഴ ലഭിച്ച ജില്ലയായി പത്തനംതിട്ട. കൂടാതെ കഴിഞ്ഞമാസം എല്ലാ മാസവും ജില്ലയിൽ മഴ ലഭിച്ചു. താരതമ്യേന മഴ മാറിനിൽക്കുന്ന ഡിസംബർ മുതൽ മേയ് വരെയുള്ള കാലത്ത് പലപ്പോഴും മഴ ഒളിഞ്ഞും തെളിഞ്ഞും പെയ്തു.

ഡിസംബറിൽ ഏഴുദിവസമാണ് മഴ ലഭിച്ചത്. ജനുവരിയിൽ 11 ദിവസവും ഫെബ്രുവരിയിൽ രണ്ട് ദിവസവും മഴ പെയ്തു. മാർച്ചിൽ പത്തും ഏപ്രിലിൽ 18 ദിവസവും പെയ്ത മഴ മേയിൽ കോരിച്ചൊരിഞ്ഞു. 25 ദിവസം തിമിർത്തുപെയ്ത മഴമേഘങ്ങൾ പ്രളയഭീതി നിറച്ചാണ് കടന്നുപോയത്.