സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  മലപ്പുറത്ത്  ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമയും (8വയസ്)  ലുബാന ഫാത്തിമ (7 മാസം)യുമാണ് മരിച്ചത്. 
കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും കനത്ത മഴയില്‍ വ്യാപകനാശ നഷ്ടം ഉണ്ടായി. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെള്ളം കയറി. എറണാകുളത്ത്‌ ആലുവാ പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതര്‍പ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി.