ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനത്തിന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഇതിനിടെ ഇ.ഐ.എ 2020 കരടില്‍ എതിര്‍പ്പുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കരട് പരിസ്ഥിതി നശീകരണത്തിലേയ്ക്കും കൊള്ളയിലേയ്ക്കും നയിക്കുമെന്ന് രാഹുല്‍ ആരോപിച്ചു.