ലോകം മുഴുവന്‍ ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടന്നു.
മൂന്ന് കിലോ മീറ്ററോളം ട്രാക്ടര്‍ ഓടിച്ചാണ് രാഹുല്‍ റാലി നയിച്ചത്. രാഹുലിന്റെ ട്രാക്ടറിന് പിന്നില്‍ എഴുപതോളം ട്രാക്ടറുകള്‍ അണിനിരന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡിനിരുവശവും രാഹുലിനെ കാണാന്‍ കാത്തുനിന്നു. റാലിക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.