രാജ്യം കണ്ട പ്രതിഭകളായ 22 വനിതകളെ ഇലയില്‍ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് മലപ്പുറം കിഴിശ്ശേരി സ്വദേശി റഹ്സാന. 24 മണിക്കൂര്‍ കൊണ്ടാണ് പ്രശസ്തരായ 22 വനിതകളെ റഹ്സാന വളരെ മനോഹരമായ രീതിയില്‍ ഇലയില്‍ രൂപപ്പെടുത്തിയെടുത്തത്.

ആദ്യം പേനകൊണ്ട് വ്യക്തിയുടെ രൂപം ഇലയില്‍ വരയ്ക്കും. അതിന് ശേഷം പേനയുടെ രൂപത്തിലുളള കത്തികൊണ്ട് മുറിച്ചെടുക്കും. അതോടെ ഇലയില്‍ അതിമനോഹരമായ ചിത്രം റെഡി. ഒക്ടോബര്‍ മൂന്നിനാണ് റഹ്‌സാന ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള ശ്രമം തുടങ്ങിയത്.