പ്രണയിച്ച യുവതിയെ പത്തുവര്‍ഷം ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി റിട്ട. എസ്പി ജോര്‍ജ് ജോസഫ്. സാമുദായിക സംഘര്‍ഷമുണ്ടാവുമെന്ന പേടികൊണ്ടാവാം ഇരുവരും 10 വര്‍ഷം ഒളിച്ചിരുന്നത് എന്ന് അദ്ദേഹം പറയുന്നു. രണ്ട് സമുദായങ്ങളിലുള്ളവർ ഒന്നാവാൻ കടന്നുപോയ കഠിനകാലമായി ഈ സംഭവത്തെ മലയാളികൾ ഉൾക്കൊള്ളണം. ആശയവിനിമയമില്ലാതെ പത്തുവർഷം ഇരുട്ടറയ്ക്കുള്ളിൽ കഴിഞ്ഞ ഇരുവർക്കും കൗൺസിലിങ് സഹായം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.