പ്രണയിച്ച യുവതിയെ പത്തുവർഷം വീട്ടിലെ മുറിക്കുള്ളിൽ ആരുമറിയാതെ ഒളിപ്പിച്ച റഹ്മാനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാംഗദന്‍. ആരോടും കൂട്ടുകൂടാത്ത ആളാണ് റഹ്മാനെന്ന് പുഷ്പാം​ഗദൻ പറയുന്നു. പെൺകുട്ടിയെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും തന്നെ മറന്നുപോയിരുന്നു. അത്യാവശ്യ പണികൾക്കു വേണ്ടി മാത്രമാണ് റഹ്മാൻ പുറത്തുപോയിരുന്നതെന്നും വീട്ടുകാരുമായി പലപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ റഹ്മാൻ ആ സാഹചര്യവും ഉപയോ​ഗിച്ചുവെന്നും പുഷ്പാം​ഗദൻ പറയുന്നു.