യുവതിയെ പത്ത് വർഷം ആരുമറിയാതെ വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുവാവിന്റെ പിതാവ്. മകൻ പത്ത് വർഷം യുവതിയെ വീട്ടിൽ ഒളിപ്പിച്ചെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും തങ്ങളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും റഹ്‌മാന്റെ പിതാവ് പ്രതികരിച്ചു. തൊട്ടടുത്ത മുറിയിൽ കിടന്നാൽപോലും ശബ്ദം കേൾക്കും. മകന്റെ കരച്ചിലൊക്കെ രാത്രി കേൾക്കാറുണ്ട്. അപ്പോഴും പെൺകുട്ടിയെ താമസിപ്പിച്ചതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും റഹ്‌മാന്റെ പിതാവ് പറഞ്ഞു..