സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നതെന്ന് പാലക്കാട് അയിലൂരിലെ റഹ്മാനും സജിതയും. ഇനി സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അവർ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചത്. 

തങ്ങളുടെ പ്രണയം മറ്റുള്ളവർ അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായത്. കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് സംഭവിച്ചത് എന്തെന്നറിയാൻ അയിലൂരിലെ വീട്ടിലേക്ക് വരുന്നത്. വിവരമറിഞ്ഞ് ആലത്തൂർ എം.പി. രമ്യ ഹരിദാസും ഇരുവരെയും നേരിട്ട് കാണാനെത്തി.