വീടിന് ഭീഷണിയായ ക്വാറിക്കാരോട് തന്നെ സഹായം അഭ്യർത്ഥിക്കുകയാണ് കോഴിക്കോട് വള്ളിയോത്ത് മുള്ളോലിപ്പാറയിൽ ഏതാനും കുടുംബങ്ങൾ. പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിച്ച് പരിക്കേൽക്കുന്ന അവസ്ഥയിലാണ് പ്രദേശം.

രണ്ട് കൊല്ലം മുമ്പാണ് മുള്ളോലിപ്പാറയിൽ ക്വാറി തുടങ്ങിയത്. പാറമട ഉടമകൾ അടുത്തുള്ള വീടുകളെല്ലാം വാങ്ങി. പൊടിയും വെടിമരുന്ന് മണവും സഹിക്കാനാവാതെ കുടുംബങ്ങൾ തങ്ങളുടെ വീടുകൾ കൂടി വാങ്ങണമെന്ന് പാറമട ഉടമകളോട് അഭ്യർത്ഥിക്കുകയാണ്.