തെരുവുനായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. നായയെ വിഴുങ്ങി അവശനിലയിലായിരുന്നു പെരുമ്പാമ്പ്. കിളിമാനൂര്‍ അടയമന്‍ വയ്യാറ്റിന്‍കരയിലാണ് സംഭവം. പുല്ലുപറിക്കാനെത്തിയ ആളുകളാണ്  പാമ്പിനെ കണ്ടത്. വനംവകുപ്പ് എത്തി പാമ്പിനെ കാട്ടില്‍ ഉപേക്ഷിച്ചു.