കോഴിക്കോട് രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ആറുവരി പാത വികസനം വൈകുന്നതിൽ കരാർ കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രവൃത്തി പോലും തുടങ്ങാതെയുള്ള അനാസ്ഥ ഇനിയും അനുവദിക്കില്ലെന്ന് അവലോകനയോഗത്തിൽ തീരുമാനമെടുത്തു. എം.പിമാരായ എം.വി ശ്രേയാംസ് കുമാർ, എം.കെ രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.