അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് വിജയിക്കുന്നതിനായി തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ പൂജ. കമലാ ഹാരിസിന്റെ മുത്തച്ഛന്‍ ജനിച്ച് വളര്‍ന്ന പൈങ്കനാട് എന്ന സ്ഥലത്താണ് പൂജ നടന്നത്. 

കമലാ ഹാരിസിന്റെ അമ്മയുടെ അച്ഛന്‍ പി.വി. ഗോപാലന്റെ ജന്മസ്ഥലമാണ് പൈങ്കനാട്. കാര്‍ഷിക ജില്ലയായ തിരുവാരൂരിലെ ഒരു കൊച്ച് ഗ്രാമമാണ് ഇത്. പി.വി. ഗോപാലന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ അടുത്ത തലമുറക്കാരാണ് കമലയുടെ വിജയത്തിനായി പൂജ നടത്തിയത്. 

പൈങ്കനാട് ഗ്രാമത്തിലെ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് കമലയ്ക്കായി പ്രത്യേകം പൂജ നടന്നത്. ഗ്രാമത്തിലാകെ കമലയുടെ പോസ്റ്ററുകളും കട്ടൗട്ടുകളും നിറഞ്ഞു നില്‍ക്കുകയാണ്.